Latest Updates

മലയാളം നടനും ചലച്ചിത്ര നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ശേഷം തിരിച്ചെത്തി.  രണ്ട് മാസത്തോളം ജോർദാനിലെ മരുഭൂമിയിൽ ക്യാമ്പ് ചെയ്തതിന് ശേഷം തിങ്കളാഴ്ചയാണ് പൃഥ്വിരാജ് നാട്ടിലേക്ക് മടങ്ങിയത്. “back home!” എന്ന അടിക്കുറിപ്പോടെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിlത്രം നടൻ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.

ബിഗ് സ്‌ക്രീനിൽ പതിവായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് പുറമേ ശക്തമായ ഒരു വ്യക്തിഗത ബന്ധവും പങ്കിടുന്നവരാണ് ലാലും രാജുവും.  ഇരുവരും അയൽപക്കക്കാരുമാണ്.  ലൂസിഫർ, ബ്രോ ഡാഡി എന്നീ രണ്ട് ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിനൊപ്പം, അവയിൽ പ്രധാന സഹകഥാപാത്രങ്ങളെയും പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്.

2020-ൽ കോവിഡ് കാരണം   ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ട പൃഥ്വിരാജ് ജോർഡനിലേക്ക് പോയിരുന്നു. ലോകം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ആടുജീവിതത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും വാദി റം മരുഭൂമിയിലെ ഒറ്റപ്പെട്ട ഭാഗത്ത് കുടുങ്ങി. വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രൻങ്ങൾ ഉണ്ടായിരുന്നതിനാൽ  ഷൂട്ട് തുടരാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

Get Newsletter

Advertisement

PREVIOUS Choice